മന്ത്രി മടങ്ങിയതിന് പിന്നാലെ ആക്രമിച്ച് മാവോയിസ്റ്റുകള്‍; ഞെട്ടിത്തരിച്ച് പോലീസ്

കണ്ണൂര്‍: കണ്ണൂര്‍ നെടുംപൊയിലിലില്‍ ക്വാറിക്ക് നേരെ പുലര്‍ച്ചെ മാവോയിസ്റ്റ് ആക്രമണം. ഇരുപത്തിനാലാം മൈല്‍ ചെക്കേഴിയില്‍ സ്ഥിതി ചെയ്യുന്ന ന്യൂഭാരത് ക്രഷര്‍ യൂണിറ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ക്രഷര്‍ യൂണിറ്റിന്റെ ഓഫീസ് അടിച്ചു തകര്‍ത്ത ശേഷം തീയിട്ടു നശിപ്പിച്ചു. സംഭവം നടന്ന സ്ഥലത്തേക്ക് പൊലീസിന് എത്താന്‍ കഴിഞ്ഞത് നാലു മണിക്കൂറിന് ശേഷമാണ്. മാവോയിസ്റ്റ് ആക്രമണമാണ് നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അഞ്ച് പേര്‍ അടങ്ങുന്ന സംഘമാണ് അക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ക്രഷര്‍ യൂണിറ്റിലേക്ക് എത്തിയത്. സെക്യൂരിറ്റി ജീവനക്കാരനെ ബന്ധിയാക്കിയ ശേഷമാണ് മാവോയിസ്റ്റുകള്‍ അക്രമം നടത്തിയത്. ഓഫീസില്‍ സ്ഥാപിച്ചിരുന്ന മൂന്ന് സിസിടിവി കാമറകള്‍ ഇവര്‍ എടുത്തുകൊണ്ടു പോയി.

സംസ്ഥാനത്ത് ആദ്യമായി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്ന ചാപ്പ കോളനിയില്‍ പുതുവത്സരം കുടുംബസമേതം ആഘോഷിച്ച് ആഭ്യന്തര മന്ത്രി മടങ്ങിയതിന് തൊട്ടു പിന്നാലെയാണ് കണ്ണൂരില്‍ ക്വാറി ആക്രമിച്ച് മാവോയിസ്റ്റുകള്‍ തിരിച്ചടിച്ചത്

Top