കണ്ണൂര്‍ ഡിസിസി യോഗത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വാക്കേറ്റം

കണ്ണൂര്‍: കണ്ണൂര്‍ ഡിസിസി യോഗത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വാക്കേറ്റം. പള്ളിക്കുന്ന് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതുമായി നിലനില്‍ക്കുന്ന തര്‍ക്കമാണു വാക്കേറ്റത്തില്‍ കലാശിച്ചത്.

ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചു പത്രസമ്മേളനം നടത്തിയ എ ഗ്രൂപ്പ് നേതാവ് ഷാഹുല്‍ ഹമീദ് യോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്നു ഡിസിസി അധ്യക്ഷന്‍ നിലപാട് എടുത്തതോടെയാണു ബഹളം ഉണ്ടായത്. വാക്കേറ്റം കയ്യാങ്കളിയിലേക്കു നീങ്ങിയതോടെ എ ഗ്രൂപ്പ് യോഗം ബഹിഷ്‌കരിച്ചു.

Top