കണ്‍സ്യൂമര്‍ഫെഡ് എം.ഡി സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് വി.രതീശന്‍

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് എം.ഡി സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് വി.രതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഡെപ്യൂട്ടേഷന്‍ ഈ മാസം 26ന് തീരാനിരിക്കെ ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടരുതെന്നും സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും കാണിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്.

സര്‍ക്കാരിന്റ സാമ്പത്തിക സഹായമില്ലാത്തതും അഴിമതി നടത്തിയതിന് എം.ഡി സസ്‌പെന്‍ഡ് ചെയ്ത പലരേയും ഡയറക്ടര്‍ ബോര്‍ഡ് ഇടപെട്ട് തിരിച്ചെടുത്തതും രതീശനെ അസ്വസ്ഥനാക്കിയിരുന്നു. വിജിലന്‍സ് കേസുകളെ തുടര്‍ന്ന് റിജി. ജി നായര്‍ രാജിവച്ച ഒഴിവിലാണ് രതീശന്‍ ഡെപ്യൂട്ടേഷനിലെത്തിയത്.

Top