മുംബയ്: പ്രമുഖ കഥക് നര്‍ത്തകി സിതാരി ദേവി (94) നിര്യാതയായി. മുംബൈലെ ജസ്ലോക് ആശുപത്രിയിലായിരുന്നു അന്ത്യം. വിദേശത്തുള്ള മകന് എത്തിയ ശേഷം വ്യാഴാഴ്ച സംസ്കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
1920ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച സിതാര ദേവിയാണ് കഥകിനെ ബോളിവുഡില്‍ ജനപ്രിയമാക്കിയത്. പിതാവ് സുഖ്ദേവ് മഹാരാജില്‍ നിന്നാണ് സിതാര കഥക് അഭ്യസിക്കാന്‍ തുടങ്ങിയത്. സ്കൂളില്‍ പഠിക്കുന്പോള്‍ സാവിത്രി സത്യവാന് എന്ന നൃത്തനാടകം അവതരിപ്പിച്ച് ശ്രദ്ധേയയായി. പിന്നീടാണ് പിതാവിന്റെ കീഴില്‍ കഥക് അഭ്യസിക്കാന്‍ തുടങ്ങിയത്.
സംഗീത നാടക അക്കാഡമി അവാര്‍ഡ്, പദ്മശ്രീ, കാളിദാസ് സമ്മാന്‍, ഇന്ത്യ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.