ഒരുകിലോയില്‍ താഴെ ഭാരമുള്ള മാക്ബുക്കുമായി ആപ്പിള്‍ വീണ്ടുമെത്തി. കനവും ഭാരവും കുറഞ്ഞ മാക്ബുക് എയര്‍ ആപ്പിള്‍ 2008ല്‍ ആണ് പുറത്തിറക്കിയത്. ഇത്തവണ പേരിലെ എയര്‍ ഒഴിവാക്കിയാണ് മാക്ബുക്ക് എത്തുന്നത്.
ഫാന്‍ ഒഴിവാക്കി ലോജിക് ബോര്‍ഡ് എന്ന ചെറിയ മദര്ബോര്ഡുമായാണ് ഇത്തവണ മാക്ബുക്കിന്റെ രംഗപ്രവേശം. ഇതുവരെയുള്ള മാക് ലാപ്ടോപുകളേക്കാള്‍ 17 ശതമാനം വലിപ്പം കൂടുതലുള്ള കീബോര്‍ഡാണ്. സാധാരണ കീകള്ക്കടിയില് കാണുന്ന സിസര്‍ മെക്കാനിസത്തിന് പകരം ബട്ടര്‍ഫ്ളൈ മെക്കാനിസം ഉപയോഗിച്ചിരിക്കുന്നതിനാല്‍ കീകളും ഏറെ മെലിഞ്ഞതാണ്.
2304X1440 പിക്സല്‍ റസലൂഷനുള്ള 12 ഇഞ്ച് റെറ്റിന ഡിസ്പ്ലേക്ക് ഒരു ഇഞ്ചില്‍ 226 പിക്സലാണ് വ്യക്തത. യു.എസ്.ബി 3.0, ഡിസ്പ്ലേ പോര്‍ട്ട്, എച്ച്.ഡി.എം.ഐ, വിജിഎ, പവര്‍ പോര്‍ട്ടുകള്‍ക്ക് പകരം ഒരു യു.എസ്.ബി ടൈപ്പ് സി പോര്‍ട്ടാണ് ചാര്‍ജിങ്, ഫയല്‍ കൈമാറ്റം, വീഡിയോ ഔട്ട്പുട്ട് കണക്ടിവിറ്റികള്‍ക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാന മോഡലില്‍ ഊര്‍ജക്ഷമതയേറിയ അഞ്ചാംതലമുറ 1.1 അല്ലെങ്കില്‍ 1.2 ജിഗാഹെര്‍ട്സ് ഇന്റല്‍ കോര്‍ എം ബ്രോഡ്വെല്‍ പ്രോസസറാണുള്ളത്. നെറ്റില്‍ പരതലാണെങ്കില് ഒമ്പത് മണിക്കൂര്‍ ബാറ്ററി ചാര്‍ജ് നില്ക്കും.
എവിടെതൊട്ടാലും അറിയുന്ന പുതിയ ഫോഴ്സ് ടച്ച് ട്രാക്ക്പാഡ്, ഛട ത ഓപറേറ്റിങ് സിസ്റ്റം, 256 അല്ലെങ്കില്‍ 512 ജി.ബി ഫ്ളാഷ് സ്റ്റോറേജ്, മാക്ബുക്കിന്റെ അതിര് വരെ നീളുന്ന സ്ഥലം നഷ്ടപ്പെടുത്താത്ത കീബോര്‍ഡ്, എല്ലാം കീകള്‍ക്കും എല്‍ഇഡി ബാക്ക്ലിറ്റ്, ഇന്റല്‍ എച്ച്.ഡി ഗ്രാഫിക്സ് 5300, 30 ശതമാനം കുറഞ്ഞ ഊര്‍ജ ഉപഭോഗം, 907 ഗ്രാം ഭാരം, 13.1 മില്ലീമീറ്റര്‍ കനം, ഐഫോണ്‍ പോലെ ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍. ഏപ്രില്‍ പത്തുമുതല്‍ മോഡലുകള്‍ ലഭിക്കും.