ചെന്നൈ : തെന്നിന്ത്യന്‍ താരം കമല്‍ഹാസനെയും കമലിനെ പോലെയുള്ളവരെയും വെടിവെച്ച് കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ.
”കമലിനെയും അയാളെ പോലെയുള്ളവരെയും ഒന്നുകില്‍ വെടിവെച്ച് കൊല്ലണം, അല്ലെങ്കില്‍ തൂക്കിലേറ്റണം. എന്നാലെ അവരെ പോലെയുള്ളവര്‍ ഒരു പാഠം പഠിക്കുകയുള്ളു. ഹിന്ദു വിശ്വാസികളെ മോശമായി ചിത്രീകരിക്കുകയോ അവരെ അപമാനിക്കുകയോ ചെയ്യുന്നവര്‍ക്ക് ഈ വിശുദ്ധ മണ്ണില്‍ ജീവിക്കാനുള്ള അവകാശമില്ല. അവരുടെ വാക്കുകള്‍ക്ക് മരണമാണ് തിരിച്ചു കിട്ടേണ്ടണ്ടത്.” ഹിന്ദു മഹാസഭ ദേശീയ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ പറഞ്ഞു.
കമലിന്റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും, കമലോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ഭാഗമായ ചിത്രങ്ങള്‍ കാണില്ലെന്ന് സംഘടനാ അംഗങ്ങള്‍ പ്രതിജ്ഞയെടുക്കണമെന്നും മീററ്റ് ഹിന്ദു മഹാസഭ പ്രസിഡന്റ് അഭിഷേക് അഗര്‍വാള്‍ ആവശ്യപ്പെട്ടു.
സംഘടനയിലെ അംഗങ്ങള്‍ മാത്രമല്ല, മുഴുവന്‍ ഇന്ത്യക്കാരും ഈ പ്രതിജ്ഞ എടുക്കണം. ഹിന്ദുക്കളെ അപമാനിക്കുന്നവര്‍ക്ക് മാപ്പ് നല്‍കാന്‍ പാടില്ലെന്നും അഭിഷേക് പറഞ്ഞു.
മുമ്പ് ആശയപരമായി സംവദിച്ചിരുന്നവര്‍ ഇന്ന് അവരുടെ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ തീവ്രവാദത്തെയും ആയുധങ്ങളെയും കൂട്ടുപിടിക്കുകയാണെന്ന് കമല്‍ വിമര്‍ശിച്ചിരുന്നു.