കരിയറില്‍ സ്വന്തമാക്കാന്‍ കഴിയുന്നതെല്ലാം സ്വന്തമാക്കി;ഏഷ്യക്ക് പുറത്തൊരു സെഞ്ചുറി നേടാനായില്ല:ധോണി

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകനായാണ് എം എസ് ധോണി വിലയിരുത്തപ്പെടുന്നത്. ടി20, ഏകദിന ലോകകപ്പ് കിരീടങ്ങളും ചാമ്പ്യന്‍സ് ട്രോഫിയും അഞ്ച് ഐപിഎല്‍ കിരീടങ്ങളും ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഏകദിന ബാറ്റിംഗ് റാങ്കിംഗിലെ ഒന്നാം സ്ഥാനവുമെല്ലാം ധോണിക്ക് കരിയറില്‍ സ്വന്തമാക്കാനായിട്ടുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ കിങ്‌സറ്റണില്‍ 95 റണ്‍സടിച്ചെങ്കിലും അഞ്ച് റണ്‍സകലെ ധോണിക്ക് സെഞ്ചുറി നഷ്ടമായി. 2010ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ 90 റണ്‍സടിച്ച് ധോണി സെഞ്ചുറിക്ക് അടുത്തെത്തിയെങ്കിലും മൂന്നക്കം കടക്കാനായില്ല.പിന്നീട് പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ(88), ഓവലില്‍ ഇംഗ്ലണ്ടിനെതിരെ(92), നോട്ടിങ്ഹാമില്‍ ഇംഗ്ലണ്ടിനെതിരെ(82), ഓവലില്‍ ഇംഗ്ലണ്ടിനെതിരെ 82 എന്നിങ്ങനെയാണ് ഏഷ്യക്ക് പുറത്ത് കോലിയുടെ ഉയര്‍ന്ന സ്‌കോറുകള്‍. ഏകദിനത്തിലും ടി20യിലും മധ്യനിരയില്‍ ബാറ്റിംഗിനിറങ്ങുന്നതാണ് സെഞ്ചുറി നേടാത്തതിന് കാരണമെന്ന് പറയാമെങ്കിലും ടെസ്റ്റില്‍ പലവട്ടം അതിന് അവസരമുണ്ടായിട്ടും ധോണിക്ക് അതിന് കഴിഞ്ഞില്ലെന്നത് കരിയറിലെ വലിയ വിടവായി നില്‍ക്കുന്നു.കരിയറില്‍ സ്വന്തമാക്കാന്‍ കഴിയുന്നതെല്ലാം സ്വന്തമാക്കിയിട്ടും ധോണിക്ക് കരിയറില്‍ നേടാനാവാതെ പോയ ഒരു നേട്ടമുണ്ട്. അത് ഏഷ്യക്ക് പുറത്തൊരു സെഞ്ചുറിയാണ്. ഏകദിനത്തില്‍ 10ഉം ടെസ്റ്റില്‍ ആറും സെഞ്ചുറികള്‍ നേടിയെങ്കിലും ഇതെല്ലാം ഇന്ത്യയിലും പാകിസ്ഥാനിലും ശ്രീലങ്കയിലും ബംഗ്ലാദേശിലുമാണ്.

ക്യാപ്റ്റനായുള്ള ആദ്യ ലോകകപ്പില്‍ തന്നെ ഇന്ത്യക്ക് കിരീടം സമ്മാനിച്ച ധോണി പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിലെ സമാനതകളില്ലാത്ത താരമായി വളര്‍ന്നു. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമൊന്നും ഒരു ദശകത്തേക്ക് ക്യാപ്റ്റനായും കീപ്പറായും ഇന്ത്യക്ക് മറ്റൊരു പേര് ആലോചിക്കേണ്ടി വന്നിട്ടില്ല.2007ലെ ടി20 ലോകകപ്പില്‍ സീനിയര്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും വിവിഎസ് ലക്ഷ്മണുമെല്ലാം വിട്ടു നിന്നപ്പോഴാണ് ധോണി അപ്രതീക്ഷിതമായി നായകനായത്. യുവരാജ് സിംഗ് നായകനാകുമെന്ന് ആരാധകര്‍ കരുതിയിരുന്നപ്പോഴാണ് സച്ചിന്റെ കൂടെ നിര്‍ദേശത്തില്‍ സെലക്ടര്‍മാര്‍ ധോണിയെ നായകനാക്കിയത്. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രമായിരുന്നു.

Top