കര്‍ഷകന്റെ ആത്മഹത്യ; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും

ആം ആദ്മി പാര്‍ട്ടി റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ വിശദാംശങ്ങള്‍ നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേ സമയം സംഭവത്തില്‍ ഡല്‍ഹി പൊലീസും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്.

സംഭവത്തില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മുതിര്‍ന്ന കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് , പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു, പ്രതിരോധ വകുപ്പ് മന്ത്രി മനോഹര്‍ പരീഖര്‍, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഡല്‍ഹി ലഫ. ഗവര്‍ണര്‍ നജീബ്? ജങ്ങുമായും പൊലീസ് കമ്മീഷണര്‍ ബി എസ് ബസ്സിയുമായും രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. സംഭവത്തില്‍ സിബിഐ അന്വേഷണത്തിനും ജുഡീഷ്യല്‍ അന്വേഷണത്തിനായുള്ള ആവശ്യവും ശക്തമാണ്.

Top