കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിലെ ഗുല്‍ഷന്‍ ഇ ഇക്ബാലിലെ സ്‌കൂളിനുനേരെ തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ചൊവ്വാഴ്ച രാവിലെ മോട്ടോര്‍ സൈക്കിളിലെത്തിയ തീവ്രവാദികളാണ് സ്‌കൂളിലേക്ക് ഗ്രനേഡെറിഞ്ഞത്. വിദ്യാര്‍ഥികളും സ്‌കൂള്‍ ജീവനക്കാരും എത്തുന്നതിനു മുമ്പായിരുന്നു ആക്രമണം.
കഴിഞ്ഞ ഡിസംബറില്‍ പെഷവാറിലെ സൈനിക സ്‌കൂളിനു നേരെ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 134 കുട്ടികളുള്‍പ്പെടെ 150 പേര്‍ കൊല്ലപ്പെട്ടിരുന്നു.