കലോത്സവം കണ്ട് മടങ്ങവേ യുവതിക്കുനേരെ അതിക്രമം

DALIT ISSUE

കോഴിക്കോട്: സംസ്ഥാന കലോത്സവം കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ അതിക്രമം. സംഭവത്തില്‍ ആലപ്പുഴ സ്വദേശിയായ യുവാവ് അറസ്‌റില്‍. ആലപ്പുഴ ചെങ്ങന്നൂരിലെ അങ്ങാടിക്കല്‍ ചിറയില്‍ വീട്ടില്‍ അനിയന്‍ (44) ആണ് അറസ്‌റിലായത്. മാവൂര്‍ റോഡിലെ ഇന്റര്‍നാഷണല്‍ ടൂറിസ്റ്റ് ഹോമിലെ ക്‌ളീനിംഗ് തൊഴിലാളിയാണ്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ മാവൂര്‍ റോഡില്‍ നാഷണല്‍ ഹോസ്പിറ്റലിനു സമീപമാണ് സംഭവം. ക്രിസ്ത്യന്‍കോളജിലെ പ്രധാനവേദിയില്‍ നിന്ന് പരിപാടി കണ്ട് മൊഫ്യൂസല്‍ സ്‌റാന്‍ഡിലേക്ക് നടന്നുവരികയായിരുന്ന താമരശേരി സ്വദേശിയായ യുവതിയാണ് കൈയ്യേറ്റത്തിനിരയായത്.

Top