ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സത്യം എന്നായാലും പുറത്തു വരുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കല്‍ക്കരിപ്പാടത്തിന് അനുമതി നല്‍കിയതില്‍ വഴിവിട്ട് താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും കേസില്‍ തന്നെ പ്രതിചേര്‍ത്തതായുള്ള വാര്‍ത്തയില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമാണെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.
തന്നെ പ്രതിചേര്‍ത്തത് സംബന്ധിച്ച കോടതി വിധി കണ്ടിട്ടില്ല. ഇത് കണ്ട ശേഷം അഭിഭാഷകരുമായി ചര്‍ച്ച നടത്തിയെങ്കിലേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകുകയുള്ളൂവെന്നും മന്‍മോഹന്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മന്‍മോഹന്‍സിംഗിനെ സിബിഐ പ്രതി ചേര്‍ത്തിരുന്നു. മന്‍മോഹന്‍സിംഗ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.