കളക്ഷനില്‍ റെക്കോര്‍ഡുമായി ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7

ഇന്ത്യയില്‍ ഏറ്റവും വലിയ കളക്ഷനുമായി ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7. 16 കോടി നേടി ആദ്യദിന കളക്ഷനിലും ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഇന്ത്യയില്‍ റെക്കോര്‍ഡിട്ടിരുന്നു. 70 കോടിയുമായി ഏറ്റവും വലിയ ഓപ്പണിംഗ് വീക്കെന്‍ഡ് കളക്ഷനും ചിത്രത്തിനായിരുന്നു. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ചരിത്രനേട്ടം ആരാധകരുമായി ട്വിറ്ററിലൂടെ പങ്ക് വെച്ചത്. നിലവിലെ കളക്ഷന്‍ തുടര്‍ന്നാല്‍ രണ്ട് ദിവസത്തിനകം ചിത്രം നൂറ് കോടിയിലെത്തും. അങ്ങനെ വന്നാല്‍ ഇന്ത്യയില്‍ നൂറ് കോടി കടക്കുന്ന ആദ്യ ഹോളിവുഡ് ചിത്രം എന്ന റെക്കോര്‍ഡും ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് നേടും.

ഇന്ത്യയിലുടനീളം 2600 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു പോള്‍ വോക്കറിന്റെ മരണം. വോക്കറിന്റെ സഹോദരന്മാരെ വെച്ചാണ് ചില സീനുകള്‍ പൂര്‍ത്തിയാക്കിയത്. വിന്‍ ഡീസല്‍, ഡ്വെയിന്‍ ജോണ്‍സന്‍, മിഷേല്‍ റോഡ്രിഗസ് എന്നിവര്‍ക്കൊപ്പം ബോളിവുഡ് താരം ഫസല്‍ അലി ചിത്രത്തില്‍ അതിഥി താരമായെത്തുന്നുണ്ട്.

Top