കള്ളപ്പണ നിക്ഷേപം: ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

വാഷിംഗ്ടണ്‍: വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം തിരികെ കൊണ്ടു വരാന്‍ ശ്രമിക്കുന്നതിനിടെ വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമെന്ന റിപ്പോര്‍ട്ട് പുറത്ത്. 249.57 ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്.

2012ല്‍ മാത്രം 94.76 ബില്യണ്‍ ഡോളറിന്റെ (ആറ് ലക്ഷം കോടി രൂപ) കള്ളപ്പണമാണ് ഇന്ത്യ നിക്ഷേപിച്ചത്. 122.86 ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി റഷ്യയാണ് മൂന്നാം സ്ഥാനത്ത്. തൊട്ടുപിന്നിലുണ്ട്. 2003 മുതല്‍ 2012വരെയുള്ള കണക്ക് അനുസരിച്ച് 28 ലക്ഷം കോടി രൂപയുടെ വര്‍ദ്ധന കള്ളപ്പണ നിക്ഷേപത്തില്‍ ഉണ്ടായിട്ടുണ്ട്.

2012ല്‍ വികസ്വരരാജ്യങ്ങളില്‍ നിന്ന് അനധികൃതമായി നിക്ഷേപിച്ചത് 991.2 ബില്യണ്‍ ഡോളറാണ്. ഇതിന്റെ പത്തുശതമാനം ഇന്ത്യയുടെ സംഭാവനയാണ്. 2003നും 2012നും ഇടയ്ക്ക് വികസ്വര സന്പദ്‌വ്യവസ്ഥകളില്‍ നിന്ന് കള്ളപ്പണ നിക്ഷേപമായി ഒഴുകിയത് 6.6 ട്രില്യണ്‍ ഡോളറാണ്. ഇതില്‍ 439.59 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിന്ന് മാത്രമുള്ളതാണ്. പത്തു വര്‍ഷത്തെ കണക്ക് എടുത്താല്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണ്. ചൈന(1.25 ട്രില്യണ്‍ ഡോളര്‍), റഷ്യ (973 ബില്യണ്‍), മെക്‌സിക്കോ (514.26 ബില്യണ്‍) എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നില്‍.

ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കില്‍ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം 4479 കോടി രൂപ സൂക്ഷിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Top