ന്യൂഡല്‍ഹി: രാജ്യത്തെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനം 6.9 ശതമാനമായി സര്‍ക്കാര്‍ പുനര്‍നിര്‍ണയിച്ചു. നേരത്തെ 4.7 ശതമാനമായിരുന്നു ജിഡിപി.
രാജ്യാന്തര നിലവാരത്തില്‍ വളര്‍ച്ചാ നിരക്ക് നിര്‍ണയിക്കുന്നതിന് അനുസൃതമായാണ് പുതിയ സൂചകങ്ങള്‍ രൂപപ്പെടുത്തിയത്. ധനക്കമ്മി മറികടക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കൂടുതല്‍ അനുകൂലമാണ് പുതിയ രീതി. 2012-13 സാമ്പത്തിക വര്‍ഷത്തെ ജിഡിപി 5.1 ശതമാനമായും നിര്‍ണ്ണയിച്ചു.
ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും സൂചകങ്ങള്‍ പരിഷ്കരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. 2011-12 അടിസ്ഥാന വര്‍ഷമായും തീരുമാനിച്ചു.