കശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയമാണെന്ന് ഒബാമ

ന്യൂയോര്‍ക്ക്: കശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയമാണെന്നും അതു പരിഹരിക്കേണ്ടത് ഇരു രാജ്യങ്ങളാണെന്നും യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്.

ജമ്മു കശ്മീര്‍ എന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നമാണ്. അത് ഇരുരാജ്യങ്ങളും രമ്യമായി പരിഹരിച്ചാലാണ് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജനങ്ങള്‍ സന്തോഷത്തിലാകുവെന്ന് ഒബാമ പറഞ്ഞതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

നരേന്ദ്ര മോഡി ബറാക് ഒബാമയെ കൂടാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വേ ഒലോന്‍ദ് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഭീകരവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ പാക്കിസ്ഥാനും കടന്നുവന്നതായി സ്വരൂപ് പറഞ്ഞു. ചര്‍ച്ചകളില്‍ ഒന്നില്‍ പാക്കിസ്ഥാനും വിഷയമായിരുന്നു.

Top