കശ്മീര്‍ സര്‍ക്കാര്‍ രൂപീകരണം: തീരുമാനങ്ങള്‍ അമിത്ഷായുടേത്

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ബിജെപി നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തീരുമാനമെടുക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. പാര്‍ട്ടി നേതാവിനെയും അമിത് ഷാ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ബിജെപി തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ കൂടിയായിരുന്നു ജെയ്റ്റിലി.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപിക്ക് മുന്നില്‍ ധാരാളം വഴികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യമുണ്ടാക്കുന്നുവെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. രാവിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുമായി അമിത്ഷാ അടക്കുമുള്ള ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Top