കാണ്‍പൂര്‍: സ്വകാര്യ പണമിടപാടു സ്ഥാപനത്തിന്റെ എ ടി എം മോഷ്ടാക്കള്‍ എടുത്തു കൊണ്ടുപോയി. കാണ്‍പൂരിന് സമീപത്തുള്ള റൂറാ ഗ്രാമത്തിലാണ് സംഭവം. എ ടി എമ്മിനുള്ളില്‍ 18,800 രൂപ ഉണ്ടായിരുന്നു.
മൂന്ന് പേരടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് ആദ്യ നിഗമനം. എ ടി എമ്മിന് കാവല്ക്കാര് ഇല്ലായിരുന്നു. ഗ്രാമവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. ഡോഗ് സ്കോഡും ഫോറന്‍സിക്ക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.