ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ വില്പന ഒക്ടോബറില്‍ കുറഞ്ഞതായി കണക്കുകള്‍. ആഭ്യന്തര കാര്‍ വില്പനയില് 2.55 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി കാര്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ചറേഴ്സ്) പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് രാജ്യത്ത് കാറുകളുടെ വില്പനയില് ഇടിവുണ്ടാകുന്നത്.
കണക്കുകള്‍ പ്രകാരം ഒക്ടോബറില്‍ ആഭ്യന്തര കാര്‍ വില്പന 1,59,036 യൂണിറ്റായി കുറഞ്ഞു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,63,199 യൂണിറ്റായിരുന്നു വില്പന.
മോട്ടര്‍ സൈക്കിള്‍ വില്പന 8.73 ശതമാനം ഇടിഞ്ഞ് 11,05236 ആയി കുറഞ്ഞു. ഒക്ടോബറിലെ മൊത്തം കാര്‍ വില്പനയില് 3.61 ശതമാനത്തിന്റെ കുറവുണ്ടായി. വാണിജ്യവാഹനങ്ങളുടെ വില്പനയിലും 2.97 ശതമാനത്തിന്റെ കുറവ് ഉണ്ടായി.