കാശ്മീരിലെ ആക്രമണങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാന്‍; ലഷ്‌കര്‍ ഇ തോയിബക്ക് പങ്കുള്ളതായി കരസേന

ശ്രീനഗര്‍: കാശ്മീരില്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങള്‍ക്കുപിന്നില്‍ പാക്കിസ്ഥാനെന്ന് കരസേനാ ലഫ.ജനറല്‍ സുബ്രതോ സാഹ.

കഴിഞ്ഞ ദിവസം തീവ്രവാദി ആക്രമണമുണ്ടായ കാശ്മീരിലെ ഹന്ദ്വാര മേഖലയില്‍ നിന്ന് കൂടുതല്‍ ആയുധങ്ങളും മറ്റു സ്‌ഫോടക വസ്തുക്കളും സൈന്യം നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. കണ്ടെടുത്ത ആയുധങ്ങള്‍ പാക് നിര്‍മ്മിതമാണെന്നും ആക്രമണങ്ങള്‍ അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ലക്ഷ്യേമിട്ട് നടത്തിയതെന്നും ആക്രമണങ്ങളില്‍ ലഷ്‌കര്‍ ഇ തോയിബയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും ലഫ്. ജനറല്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ ഇപ്പോള്‍ സ്ഥിതി ശാന്തമാണെന്നും ജനറല്‍ വ്യക്തമാക്കി.

Top