ശ്രീനഗര്‍: വോട്ടെടുപ്പ് നടക്കുന്ന പുല്‍വാമ ജില്ലയിലെ ത്രാലിലെ പോളിംഗ് ബൂത്തിനുനേരെ ഗ്രനേഡാക്രമണം. ഇവിടെ കാവല്‍ നിന്ന സൈനികര്‍ക്കു നേരെ ഭീകരര്‍ ഗ്രനേഡെറിയുകയായിരുന്നു. സംഭവത്തില്‍ ഒരു സൈനികന് പരിക്കേറ്റു. ഡിസംബര്‍ ഒന്‍പതിന് നടക്കുന്ന മൂന്നാം ഘട്ടത്തിലുള്പ്പെടുന്നതാണ് ത്രാല്‍ മേഖല, ഇവിടെ പോളിംഗ് ബൂത്തായി നിശ്ചയിക്കപ്പെട്ട ഒരു ഹയര്‍സെക്കണ്ടറി സ്കൂളിനു നേര്‍ക്കാണ് അക്രമം ഉണ്ടായത് .
ഗ്രനേഡെറിഞ്ഞ അക്രമികളെ ഇതുവരെയും കണ്ടെത്താനായില്ല. ജമ്മു കാശ്മീരില്‍ ജനാധിപത്യ പ്രക്രിയയിലെ ജനപങ്കാളിത്തത്തില്‍ ആശങ്കാകുലരായ പാക് പിന്തുണയുളള തീവ്രവാദികളാണ് അക്രമം നടത്തുന്നതെന്ന് കരസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.