ശ്രീനഗര്‍: ജമ്മുകാശ്മീരിലുണ്ടായ ഏറ്റുമുട്ടയില്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തലവന്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ കമാന്‍ഡര്‍ സെയ്ഫുള്ളയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ മെയ് മാസത്തില്‍ റിയാസ് നായികു കൊല്ലപ്പെട്ടതിനു ശേഷം ഹിസ്ബുള്ളയുടെ തലവനായ ആളാണ് സെയ്ഫുള്ള. സൈന്യത്തിനെതിരെ നടന്ന നിരവധി ആക്രമണങ്ങളില്‍ പ്രതിയാണ്. കാശ്മീരിലെ കൊടും കുറ്റവാളികളില്‍ പ്രധാനിയെന്ന് പോലീസ് വിശേഷിപ്പിക്കുന്ന ആളാണ് സെയ്ഫുള്ള.
തെക്കന്‍ കാശ്മീരില്‍ നിന്ന് ശ്രീനഗറിലേക്ക് സെയ്ഫുള്ള എത്തിയിട്ടുണ്ടെന്നും ഒരു വീട്ടില്‍ ഒളിവിലുണ്ടെന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും സൈന്യവും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.