കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്. വെടിവയ്പ്പിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ഒരു സൈനികനും സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് വെടിവെപ്പുണ്ടായത്.

ജമ്മുകാശ്മീരിലെ ഉറി മേഖലയിലാണ് വെടിവെയ്പുണ്ടായത്. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘന തുടര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യ തിരിച്ചടി നല്‍കിയിട്ടുണ്ട്. അരമണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടു നിന്നു.

Top