ശ്രീനഗര്‍: ജമ്മുകാശ്മീരിലും ജാര്‍ഖണ്ഡിലും പതിനേഴ് മണ്ഡലങ്ങളിലായുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഇതില്‍ പതിമൂന്ന് മണ്ഡലങ്ങള്‍ മാവോയിസ്റ്റ് സാന്നിധ്യ പ്രദേശങ്ങളാണ്. കനത്ത സുരക്ഷയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ മികച്ച പോളിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.കാശമീരില്‍ 16 മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പു നടക്കുക. കശ്മീരില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, ഉപമുഖ്യമന്ത്രി താരാ ചന്ദ് എന്നിവരടക്കമുള്ള പ്രമുഖര്‍ ജനവിധി തേടുന്നു. ആകെ 138 സ്ഥാനാര്‍ഥികളാണുള്ളത്. വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ജാര്‍ഖണ്ഡില്‍ മന്ത്രിമാരായ അന്നപൂര്‍ണാ ദേവി (ആര്.ജെ.ഡി), രാജേന്ദ്ര പ്രസാദ് സിങ് (കോണ്‍) എന്നിവര്‍ നാളെ ജനവിധി തേടുന്ന പ്രമുഖരാണ്. ആകെ 289 സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. മൂന്നാംഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു.