കാശ്മീര്‍ – ഝാര്‍ഖണ്ഡ് വോട്ടെണ്ണല്‍ ചൊവ്വാഴ്ച

ശ്രീനഗര്‍: ജമ്മു കാശ്മീര്‍, ഝര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കും. ഇരു സംസ്ഥനങ്ങളിലും വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളും സുരക്ഷാ നടപടികളും പൂര്‍ത്തിയായി. കാഷ്മീരില്‍ 87ഉം ജാര്‍ഖണ്ഡില്‍ 81ഉം നിയമസഭാ സീറ്റുകളാണുള്ളത്. രാവിലെ 8 നാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.

കാഷ്മീരില്‍ പിഡിപി, ബിജെപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് കക്ഷികളുടെ ശക്തമായ പോരാട്ടമാണു നടന്നിരുന്നത്. ഝാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ജെഎംഎം ഒറ്റയ്ക്കാണു മത്സരിച്ചത്. ബിജെപി എജെഎസ്‌യു എന്ന പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ്, ആര്‍ജെഡി, ജെഡി-യു കക്ഷികള്‍ സഖ്യത്തില്‍ മത്സരിക്കുന്നുണ്ട്.

കശ്മീരിലും ഝാര്‍ഖണ്ഡിലും ബിജെപിക്ക് മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നിരുന്നു.

Top