റാഞ്ചി: കാഷ്മീരിലും ജാര്‍ഖണ്ടിലും എക്സിറ്റ് പോളുകള്‍ തെരഞ്ഞെടുപ്പു കമ്മീഷന് നിരോധിച്ചു. ഇരു സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ വോട്ടറുമാരെ സ്വാധീനിക്കുവാന്‍ സാധ്യതയുള്ള എല്ലാതരം എക്സിറ്റ് പോളുകളുടെ പ്രസിദ്ധീകരണവും വിതരണവും നിരോധിച്ചതായി ജാര്‍ഖണ്ട് ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍ പി. കെ. ജഗോരിയ അറിയിച്ചു.
ഇരു സംസ്ഥാനങ്ങളിലേയും ഒന്നാം ഘട്ട പോളിംഗ് ചൊവ്വാഴ്ചയാണ് ആരംഭിക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം മൂന്ന് വരെയാണ് കാഷ്മീരില്‍ പോളിംഗ് സമയം. നക്സല്‍ ഭീഷണിയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ട് നേരിടുന്ന സുരക്ഷാ പ്രശ്നം.