കാഷ്മീരില്‍ നിയമവിദ്യാര്‍ഥിക്കുനേരെ ആസിഡ് ആക്രമണം; രണ്ടു പേര്‍ അറസ്റ്റില്‍

ശ്രീനഗര്‍: കാഷ്മീരില്‍ നിയമവിദ്യാര്‍ഥിയായ യുവതിയുടെ നേരെ ആസിഡ് ആക്രമണം നടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വസീര്‍ബാഗ് സ്വദേശി ഇഷാദ് അഹമ്മദ്, ബെമിന സ്വദേശി മുഹമ്മദ് ഒമര്‍ നൂര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഡിസംബര്‍ 11 ന് രാവിലെ നൗഷേരയിലായിരുന്നു സംഭവം. വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു 21 കാരിയായ യുവതിയുടെ ശരീരത്തേക്ക് പ്രതികള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ ഇരുവരും ഒളിവിലായിരുന്നു.

Top