കാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം; ഒരാള്‍ക്കു പരിക്കേറ്റു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ സാംബ സെക്ടറില്‍ സൈനിക ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം. ജമ്മു- പാത്തന്‍കോട്ട് ഹൈവേയിലെ സൈനിക ക്യാമ്പില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം. ഗ്രനേഡുകളും തോക്കുകളുമായി ക്യാമ്പില്‍ പ്രവേശിച്ച ഭീകരര്‍ സൈന്യവുമായി ഏറ്റുമുട്ടി. ആക്രമണത്തില്‍ ഒരു ഗ്രാമീണനു പരിക്കേറ്റു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു-പാത്തന്‍കോട്ട് ദേശീയപാത അധികൃതര്‍ അടച്ചിട്ടു.

വെള്ളിയാഴ്ച കത്വ ജില്ലയിലെ രാജ്ബാഗ് പോലീസ് സ്റ്റേഷനു നേരേയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്നു പോലീസുകാരും ഒരു ഗ്രാമീണനും കൊല്ലപ്പെട്ടിരുന്നു.

Top