കിംഗ്ഫിഷര്‍ ഹൗസ് ജപ്തി ചെയ്യാന്‍ എസ്ബിഐ

മുംബൈ: വിജയ്മല്യയുടെ മുംബൈയിലുള്ള കിംഗ്ഫിഷര്‍ ഹൗസ് ജപ്തി ചെയ്യാന്‍ എസ്ബിഐ ഒരുങ്ങുന്നു. ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ബാങ്കിന്റെ ജപ്തി നീക്കം. പലിശ ഉള്‍പ്പടെ 2000 കോടി രൂപയാണ് കിംഗ്ഫിഷര്‍ എസ്ബിഐക്ക് നല്‍കാന്‍ ഉള്ളത്.

മല്യയുടെ ആസ്തികളില്‍ പ്രധാനപ്പെട്ടതാണ് കിംഗ്ഫിഷര്‍ ഹൗസ്. ഇത് ജപ്തി ചെയ്ത് വില്‍ക്കുന്നതിലൂടെ ബാങ്കിന് ലഭിക്കാനുള്ളതിന്റെ ചെറിയ ശതമാനം മാത്രമേ തിരികെ പിടിക്കാനാകുകയുള്ളു. സര്‍ഫാസി നിയമം അനുസരിച്ച് വിജയ്മല്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ഏറ്റെടുക്കുന്നതിന് മുംബൈ ചീഫ്‌മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് അനുമതി നല്‍കി.

എസ്ബിഐക്ക് പുറമേ വിവിധ ബാങ്കുകളില്‍ നിന്നായി 5000 കോടി രൂപയും വിജയ്മല്യയുടെ കിംഗ്ഫിഷര്‍ വായ്പ എടുത്തിട്ടുണ്ട്.

Top