കിട്ടുന്ന കസേരയില്‍ കയറി ഡംഭ് കാണിക്കുന്ന ആളല്ല താനെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: കിട്ടുന്ന കസേരയില്‍ കയറി ഡംഭ് കാണിക്കുന്ന ആളല്ല താനെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദേശീയ ഗെയിംസ് സമാപന ചടങ്ങില്‍ രണ്ട് മന്ത്രിമാര്‍ക്ക് സീറ്റ് ക്രമീകരിച്ചതില്‍ ആശയക്കുഴപ്പമുണ്ടായി അതേസമയം പ്രതിപക്ഷ നേതാവിനും സ്പീക്കര്‍ക്കും മുകളില്‍ തന്നെ സീറ്റ് ക്രമീകരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ഗയിംസ് വേദിയില്‍ പരിപാടി കൂവികുളമാക്കാന്‍ ശ്രമിച്ചത് സ്ഥിരം കൂവലുകാര്‍ തന്നെയാണെന്നും മന്ത്രി പറഞ്ഞു.

Top