കുഞ്ചാക്കോ ബോബന്‍ ആദ്യമായി ഇരട്ടവേഷത്തില്‍ എത്തുന്നു. നവാഗതനായ സന്തോഷ് മാധവന്‍ സംവിധാനം ചെയ്യുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലാണ് ചാക്കോച്ചന്‍ ഇരട്ട വേഷത്തില്‍ എത്തുന്നത്. റിമ കല്ലിങ്കലാണ് നായികയാവുന്നത്. ചിത്രത്തില്‍ ഒരു തയ്യല്‍ക്കാരന്റെ വേഷത്തിലും പ്രവാസി മലയാളിയുടെ വേഷത്തിലുമാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്.
1996ല്‍ ഇറങ്ങിയ അഴകിയ രാവണന്‍ എന്ന സിനിമയിലെ നോവലിസ്റ്റാവാന്‍ കൊതിച്ചു നടക്കുന്ന അംബുജാക്ഷന്റെ കഥയാണ് ചിറകൊടിഞ്ഞ കിനാക്കള്‍. ശ്രീനിവാസനായിരുന്നു അംബുജാക്ഷന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതില്‍ നിന്ന്പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ ഒരുക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴയില്‍ പുരോഗമിക്കുന്നു. ചേര്‍ത്തല, ഒറ്റപ്പാലം, എറണാകുളം, പോണ്ടിച്ചേരി എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകള്‍.