വിയന്ന: അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കാന്‍ സ്ലോവേനിയ അതിര്‍ത്തിയില്‍ ഭിത്തി നിര്‍മിക്കുമെന്ന് ഓസ്ട്രിയ. ഓസ്ട്രിയന്‍ ചാന്‍സലര്‍ വെര്‍നര്‍ ഫെയ്മാനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തേക്കുള്ള അഭയാര്‍ഥി പ്രവാഹം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം.
അഫ്ഗാന് അഭയാര്‍ഥികളില്‍ ഭൂരിഭാഗം പേരെയും അവരുടെ നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്നു ജര്‍മനി തീരുമാനമെടുത്തതോടെയാണ് ഓസ്ട്രിയയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.
ക്രൊയേഷ്യയുമായുള്ള അതിര്‍ത്തി ഹംഗറി അടച്ചതോടെയാണ് അഭയാര്‍ഥികള്‍ യാത്രാ ദൈര്‍ഘ്യമേറിയ സ്ലോവേനിയ വഴി തെരഞ്ഞെടുക്കുന്നത്. സിറിയന്‍ അഭയാര്‍ഥികളെ ജര്‍മനി സ്വാഗതം ചെയ്തിട്ടുള്ളതിനാല്‍, ഓസ്ട്രിയയില്‍ എത്തിയ പലരുടെയും ലക്ഷ്യം ജര്‍മനിയാണ്.