കുടുംബകഥയുമായി മോഹന്‍ലാലും മേജര്‍ രവിയും

Mohanlal_joins_hand_with_Major_Ravi11

മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്നു. എന്നാല്‍ പുതിയ ചിത്രം പതിവില്‍ നിന്നും വ്യത്യസ്തമായി കഥാപാത്രവുമായാണ് ഈ വട്ടം ഇരുവരും എത്തുന്നത്. ചിത്രത്തില്‍ കുംടുംബനാഥന്റെ വേഷമാണ് മോഹന്‍ലാലിന്റേത്.

ചിത്രത്തിന്റെ കഥ മോഹന്‍ലാലിനോട് പറഞ്ഞെന്നും അദ്ദേഹത്തിന് അത് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും മേജര്‍ രവി പറഞ്ഞു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കുടുംബനാഥന്റെ വേഷമാകും താരം അവതരിപ്പിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

മേജര്‍ രവി മുമ്പ് സംവിധാനം ചെയ്ത കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ആര്‍മി ഓഫീസറിന്റെ വേഷമാണ് അഭിനയിച്ചിരുന്നത്.

Top