കുട്ടികളില്ലാത്ത സ്ത്രീകള്‍ നഴ്‌സിന്റെ വേഷത്തിലെത്തി നവജാത ശിശുവിനെ മോഷ്ടിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ മോഷ്ടിച്ച രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. 40-കാരി സരിതയും 35-കാരി സോണിയായുമാണ് സംഭവവുമായി ബന്ധപ്പെട്ടു പോലീസ് പിടിയിലായത്. ഇവരില്‍ ഒരാള്‍ക്ക് വിവാഹം കഴിഞ്ഞു ദീര്‍ഘനാളുകളായി കുട്ടികള്‍ ഇല്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

നഴ്‌സിന്റെ വേഷത്തില്‍ എത്തിയാണ് ഇവര്‍ കുട്ടിയെ തട്ടിയെടുത്തത്. ഡിസംബര്‍ 26-നാണ് സംഭവം നടന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് അറസ്റ്റിലായ സ്ത്രീകളില്‍ നിന്നും ശേഖരിച്ചു വരികയാണ്. ഡിസംബര്‍ 23-ന് ഹരിയാനയിലെ ഒരു ആശുപത്രിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു.

Top