കുട്ടികള്‍ക്ക് ലേണിംഗ് ടൂളുകളുമായി വാള്‍ട്ട് ഡിസ്‌നി

മൂന്ന് മുതല്‍ എട്ടുവയസ്സു വരെയുള്ള കുട്ടികളെ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് ഉപകരിക്കുന്ന ലേണിംഗ് ടൂളുകളുമായി വാള്‍ട്ട്ഡിസ്‌നി എത്തുന്നു. ഇതിനായി ഡിസ്‌നിയുടെ ഇമേജ് അക്കാദമി ആദ്യഘട്ടത്തില്‍ ഒരു പറ്റം മൊബൈല്‍ ആപ്ലിക്കേഷനുകളാണ് വികസിപ്പിക്കുന്നത്.

ഇതിന്റെ ആദ്യപടിയെന്നോണം ഡിസംബര്‍ 11ന് മിക്കീസ് മാജിക്കല്‍ മാത്‌സ് വേള്‍ഡ് എന്ന ഐപാഡ് ഡിസ്‌നി പുറത്തിറക്കും. വൈകാതെ ഇതിനായുള്ള പുസ്തകങ്ങളും ഇന്ററാക്ടീവ് ടോയ്‌സും പുറത്തിറക്കാന്‍ ഡിസ്‌നി പദ്ധതി ഒരുക്കുന്നുണ്ട്.

ഗണിതം അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളായ കൗണ്ടിംഗ്, ഷേപ്പ്‌സ്, ലോജിക്ക്, സോര്‍ട്ടിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുട്ടികള്‍ക്ക് ഇതിലൂടെ എളുപ്പം മനസ്സിലാക്കാനാകും എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഇതിലെ ബേസിക് ആപ്ലിക്കേഷന്‍ തികച്ചും സൗജന്യമാണ്. എന്നാല്‍ കൂടുതലായുളള ഉപയോഗത്തിനായി 4.99 ഡോളര്‍ ചെലവാകും. തുടര്‍ന്ന് ലൈഫ് സയന്‍സ് മുതല്‍ ക്രിയേറ്റീവ് ആര്‍ട്‌സ് വരെ ഡിസ്‌നിയുടെ കഥാപാത്രങ്ങളിലൂടെ പഠിപ്പിക്കാനുള്ള ആപ്ലിക്കേഷനുകളും ഇന്ററാക്ടീവ് ടോയ്‌സും ഡിസ്‌ന് പുറത്തിറക്കുമെന്നാണ് കരുതുന്നത്.

Top