കൊളംബോ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയെത്തേടി സ്വപ്നതുല്യമായ ജോലി വാഗ്ദാനം. സംഗയെ ബ്രിട്ടനിലെ ലങ്കന്‍ ഹൈക്കമ്മീഷണറാക്കാമെന്നാണ് പ്രസിഡന്റ് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന വാഗ്ദാനം ചെയ്തിരിക്കുന്നത്.
രണ്ടാം ടെസ്റ്റിനുശേഷം നടന്ന സംഗയുടെ വിടവാങ്ങല്‍ ചടങ്ങിലാാണ് സംഗയ്ക്ക് പുതിയ ജോലി പ്രസിഡന്റ് വാഗ്ദാനം ചെയ്ത്.
സിരിസേനയുടെ വാഗ്ദാനത്തോട് ഒരു ചിരി മാത്രമായിരുന്നു സംഗയുടെ പ്രതികരണം. രാജ്യത്തിന്റെ മുഖമാണ് സംഗയെന്നും അതുകൊണ്ടുതന്നെ ഇത്തരമൊരു പദവി വാഗ്ദാനം ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂവെന്നും സിരിസേന പറഞ്ഞു.
സംഗയയുടെ വിവടവാങ്ങല് ചടങ്ങില്‍ മുന്‍ നായകന് അര്‍ജുന രണതുംഗ, മുന്‍ ഇന്ത്യന്‍ നായകന് സുനില്‍ ഗവാസ്കര്‍, ലങ്കന്‍ ബൗളിംഗ് ഇതിഹാസം മുത്തയ്യ മുരളീധരന് തുടങ്ങിയ പ്രമുഖരും പങ്കെടുത്തിരുന്നു.