കുരങ്ങുപനി; യോഗം തിങ്കളാഴ്ച

തിരുവനന്തപുരം: കുരങ്ങുപനിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് തിങ്കളാഴ്ച തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിില്‍ വൈകുന്നേരം രണ്ടിനാണ് യോഗം. മുഖ്യമന്ത്രിക്കു പുറമേ വിവിധ വകുപ്പു മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വയനാട്ടില്‍ നിന്നുള്ള എംഎല്‍എമാര്‍, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡിഎഫ്ഒമാര്‍, രോഗബാധിത പ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Top