കുറഞ്ഞ വിലയില്‍ മികച്ച പ്രകടനവുമായി ലെനോവ കെ3 വിപണിയില്‍ ശ്രദ്ധേയമാകുന്നു

കഴിഞ്ഞ 30 ദിവസങ്ങളിലായി ഇന്ത്യയിലെ ജനപ്രിയ ഫോണുകളിലൊന്നായി സ്ഥാനം നിലനിര്‍ത്തിക്കൊണ്ട് ലെനോവയുടെ കെ3 നോട്ട്‌സ്മാര്‍ട്ട് ഫോണ്‍വിപണിയില്‍ ശ്രദ്ധേയമാകുന്നു. കുറഞ്ഞ വിലയില്‍ മികച്ച പ്രകടനം നല്‍കാന്‍ ശേഷിയുള്ള ഫോണ്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ചൂടപ്പമാണ്.

5.5 ഫുള്‍ എച്ച് ഡി മള്‍ട്ടി ടച്ച് ഡിസ്‌പ്ലേ ഫോണിന്റെ ഭാരം വെറും 150 ഗ്രാമാണ്. ലെനോവയുടെ വെബ് 2.0 യു.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ ഒ.എസ് ആന്‍ഡ്രോയ്ഡ് 5.0 ലോലിപ്പോപ്പാണ്. 64 ബിറ്റ് മീഡിയോടെക് എം.ടി 6572 ചിപ്പ് സെറ്റ് അധിഷ്ഠിതമായ 1.7 ജിഗാ ഹെട്‌സ് ഒക്ടാകോര്‍ എ 53 പ്രോസസറാണ് കെ.3 നോട്ടിന് കരുത്ത് പകരുന്നത്. മാലി ടി 760 എം.പി2, ജി പി യു മികച്ച ഗെയിമിംഗ് ഡിവൈസായി കെ3 നോട്ടിനെ മാറ്റുന്നു.

വെറും 8 എം എം മാത്രം കനമുള്ള ഈ ഇരട്ട സിം 4 ജി ഫോണിന്റെ 13 എം.പി പിന്‍ക്യാമറ കുറഞ്ഞ സമയം കൊണ്ട് മി കച്ച ആട്ടോ ഫോക്കസിംഗാണ് നല്‍കുന്നത്. ഇരട്ട എല്‍..ഇ.ഡി ഫ്‌ലാഷോടുകൂടിയാണ് ഈ കാമറ പ്രവര്‍ത്തിക്കുന്നത്. എച്ച്.ഡി.ആര്‍, ഫേസ് ഡിറ്റക്ഷന്‍, ജിയോ ടാഗിംഗ്, പനോരമ എന്നീ ഫീച്ചറുകള്‍ ക്യാമറ ആപ്പില്‍ ലഭ്യമാണ്. 30 ഫ്രെയിംസ് പര്‍ സെക്കന്റ് നിരക്കില്‍ 1080 പിക്‌സല്‍ വീഡിയോകള്‍ റിക്കോര്‍ഡ് ചെയ്യാനും ഈ ക്യാമറ ഉപയോഗിക്കാം. സെല്‍ഫി പ്രേമികള്‍ക്കായി 5 എം.പി മുന്‍ ക്യാമറയും കെ3 നോട്ടിലുണ്ട്.

16 ജി ബി ആന്തരിക സ്റ്റോറേജ് മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെയുയര്‍ത്താനും സാധിക്കും. 3 ജിയില്‍ 36 മണിക്കൂര്‍ ടോക് ടൈം വാഗ്ദാനം ചെയ്യുന്ന 2900 എം.എ എച്ച് ബാറ്ററിയുള്ള ഫോണിന്റെ മറ്റൊരു പ്രത്യേകത ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സംവിധാനമാണ. ഹെഡ് ഫോണിലൂടെ 300 ഡിഗ്രി സൗണ്ട് ആസ്വാദനത്തിന് അവസരമൊരുക്കുകയാണ് ഈ ആധുനിക ആഡിയോ ടെക്‌നോളജി. യു.എസ്.ബി ഓണ്‍ ദി ഗോ സപ്പോര്‍ട്ടോടു കൂടിയ ഈ ഫോണിന്റെ വില 9,999/ രൂപയാണ്.

Top