കൂടംകുളം ആണവനിലയം: മൂന്നും നാലും യൂണിറ്റുകള്‍ 2021ല്‍

ന്യൂഡല്‍ഹി: കൂടംകുളം ആണവനിലയത്തിന്റെ മൂന്നും നാലും യൂണിറ്റുകള്‍ 2020-21 കാലഘട്ടത്തില്‍ കമ്മീഷന്‍ ചെയ്യുമെന്നു കേന്ദ്രസര്‍ക്കാര്‍. 1,000 മെഗാവാട്ട് വീതമുള്ള മൂന്നും നാലും യൂണിറ്റുകളുടെ നിര്‍മാണം അടുത്ത വര്‍ഷം അവസാനവും 2016 ആദ്യവും ആരംഭിക്കാനാണു തീരുമാനം. പദ്ധതിക്കു ധനവകുപ്പിന്റെ അനുമതി കിട്ടിയിട്ടുണെ്ടന്നും കേന്ദ്ര ആണവോര്‍ജമന്ത്രി ജിതേന്ദ്ര സിംഗ് ലോക്‌സഭയില്‍ അറിയിച്ചു. ഗുജറാത്തില്‍ യുഎസുമായി സഹകരിച്ചു തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന ഛയ മിതി വിര്‍ധി ആണവ പദ്ധതിക്കു പാരിസ്ഥിതികാനുമതി ലഭിച്ചതായും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

Top