കൂടുതല്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുമെന്ന് ഡേവിഡ് കാമറൂണ്‍

ലണ്ടന്‍: കൂടുതല്‍ അഭയാര്‍ഥികള്‍ക്കു സഹായം നല്‍കാന്‍ തയാറാണെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി. സിറിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി പിഞ്ചുബാലന്‍ മരിക്കാനിടയായ സംഭവം തന്റെ ഹൃദയം തകര്‍ത്തുവെന്നും, സംഭവം തന്റെ ഉത്തരവാദിത്തം വര്‍ധിപ്പിച്ചുവെന്നും കാമറൂണ്‍ പറഞ്ഞു. ആയിരകണക്കിനു പേര്‍ക്കു അഭയം നല്‍കാനാണു തീരുമാനമെന്നു കാമറൂണിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അഭയാര്‍ഥികളില്‍ എത്രപേരെ പുനരധിവസിപ്പിക്കുമെന്നും ഇതിനാവശ്യമായ ഫണ്ടെത്രയെന്നും പിന്നീട് വ്യക്തമാക്കാമെന്നു കാമറൂണ്‍ പറഞ്ഞു. നേരത്തെ പ്രത്യേക സര്‍ക്കാര്‍ ചട്ടം അനുസരിച്ച് ഇരുനൂറിലധികം സിറിയന്‍ അഭയാര്‍ഥികള്‍ക്കു ബ്രിട്ടന്‍ അഭയം നല്‍കിയിരുന്നു.

Top