ന്യൂഡല്‍ഹി: കൂടുതല്‍ പുതുമകളോടെ നവീകരിച്ച മാരുതി സ്വിഫ്റ്റ് എസ്പി ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എല്‍ഡിഐ, എല്‍എക്‌സ്‌ഐ വേരിയന്റുകളില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് സ്വിഫ്റ്റ് എസ്പി ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്.
പെട്രോള്‍ഡീസല്‍ വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. പെട്രോള്‍ വേരിയന്റിന് 4.78 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ഡീസല്‍ വേരിയന്റിന് 5.84 ലക്ഷം രൂപയാണ് വില. ഡീലര്‍മാര്‍ സ്വിഫ്റ്റ് എസ്പിക്കായി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 10,000 രൂപ നല്‍കി എസ്പി ബുക്ക് ചെയ്യാനാകും.
നവീകരിച്ച ഫോഗ് ലാംപാണ് സ്വിഫ്റ്റ് എസ്പിയിലെ പുതിയ ഫീച്ചര്‍. ഹബ് ക്യാപുകളും ബ്ലാക്കന്‍ഡ് എ പില്ലറുകളും പുതിയ പാക്കേജില്‍ ഉള്‍പ്പെടും. പുതിയ ഓഡിയോ സിസ്റ്റം ആണ് പാക്കേജിലെ മറ്റൊരു ഘടകം. നാല് സ്പീക്കറോട് കൂടിയാണ് പുതിയ ഓഡിയോ സിസ്റ്റം വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. ബ്ലൂടൂത്ത്, യുഎസ്ബി കണക്ടിവിറ്റികളും പാക്കേജിലുണ്ട്. റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകളും പുതിയ പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
ആയാസരഹിതമായ കുഷ്യനുകളും പുതിയ സീറ്റ് കവറുകളും സ്റ്റിയറിംഗ് വീല്‍ കവറും പവര്‍ വിന്‍ഡോകളും സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റവും സ്വിഫ്റ്റ് എസ്പിയുടെ പ്രത്യേകതയാണ്. എല്ലാ കളറുകളിലും എസ്പി പാക്കേജ് ലഭ്യമാണ്.