കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പാര്‍ട്ടി നടപടി ശരിയെന്ന് സിപിഐഎം

തിരുവനന്തപുരം: പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ ആലപ്പുഴയിലെ പാര്‍ട്ടി നടപടി ശരിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. സ്മാരകം തകര്‍ത്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. സ്മാരകം കത്തിച്ചവര്‍ മുന്‍പും പാര്‍ട്ടിക്കെതിരായ കുറ്റകൃത്യത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഒരു കമ്മൂണിസ്റ്റുകാരനും മറക്കാനാകത്ത പാതകമാണ് ആലപ്പുഴയില്‍ സംഭവിച്ചതെന്നും സംസ്ഥാന സെക്രട്ടേറിയേററ് വിലയിരുത്തി. തെറ്റ് തിരുത്താനുള്ള അവസരം പ്രതികള്‍ ദുരുപയോഗപ്പെടുത്തുകയായിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരനും ചെയ്യാന്‍ പാടില്ലാത്ത മഹാപാതകമാണ് പ്രതികള്‍ ചെയ്തതെന്നും സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു.

പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസില്‍ പ്രതികളെന്ന് കണ്ടെത്തിയ ലതീഷ് ചന്ദ്രന്‍, പി.സാബു എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു കേസിലെ ഒന്നാം പ്രതി ലതീഷ് ചന്ദ്രന്‍. 2012 ഒക്ടോബറിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവായ പി.കൃഷ്ണപിള്ളയുടെ സ്മാരകം തീവെച്ച് നശിപ്പിച്ചത്.

Top