കൊച്ചി: പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നാലു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാബു, ദീപു, രാജേഷ്, പ്രമോദ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
പ്രതികള്‍ 10 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു. സിപിഎം ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് കൃഷ്ണപിള്ള സ്മാരകത്തിനുനേര്‍ക്ക് അക്രമം ഉണ്ടായത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം സിപിഎം ശരിവച്ചിട്ടുണ്‌ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.