കൃഷ്ണപിള്ള സ്മാരകം: വി എസിനു പങ്കുള്ളതായി കരുതുന്നില്ലെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പങ്കുള്ളതായി കരുതുന്നില്ലന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത് സംബന്ധമായി സിപിഎമ്മിലെ മറ്റ് നേതാക്കള്‍ക്കും പങ്കുള്ളതായി ക്രൈംബ്രാഞ്ചിന് തെളിവൊന്നും ലഭിച്ചിട്ടില്ല.

അന്വേഷണം തുടരുകയാണെന്നും ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബംഗലൂരു സ്‌ഫോടന കേസില്‍ കേരളത്തില്‍ ആര്‍ക്കെങ്കിലും പങ്കുള്ളതായി സംസ്ഥാന പൊലീസിന് വിവരം ലഭിച്ചിട്ടില്ല. അതേസമയം അയല്‍സംസ്ഥാനത്തില്‍ നടന്ന സ്‌ഫോടനം ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Top