തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണി രാജിവയ്ക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര് മഹേഷിന്റെ അഭിപ്രായം വ്യക്തിപരമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.
കോഴ ആരോപണം നേരിടുന്ന കെ.എം.മാണി രാജിവയ്ക്കണമെന്ന് നേരത്തെ സി.ആര് മഹേഷ് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ ധാര്‍മികത നിലനിര്‍ത്താന്‍ മാണി രാജിവയ്ക്കണമെന്നാണ് മഹേഷ് ആവശ്യപ്പെട്ടത്.