കൊച്ചി: ധനമന്ത്രി കെ.എം.മാണിയ്‌ക്കെതിരായ കോഴയാരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി ബിജു രമേശ്. ആരോപണങ്ങളില്‍നിന്നു പിന്മാറാന്‍ ജോസ് കെ. മാണി എംപി 10 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.
കെ.എം മാണിയെ കാണാന്‍ പോയ സംഘത്തിനു പണം കൈമാറിയെന്ന് ബാറുടമ സാജു ഡൊമിനിക്കും ആരോപിച്ചു. കൊച്ചിയില്‍ ബാറുടമകളുടെ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാണിക്കു വീടിനു പുറത്തുവച്ചാണു പണം നല്കിയത്. മാണിക്ക് പണം നല്കിയെന്ന് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയും പറഞ്ഞു.