കെ.എന്‍ ബാലഗോപാല്‍ കൊല്ലം ജില്ലാ സെക്രട്ടറി

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായിസംസ്ഥാന കമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ കെ എന്‍ ബാലഗോപാലി(52)നെ തിരഞ്ഞെടുത്തു.

പുനലൂര്‍ ശ്രീനാരായണ കോളേജ്, തിരുവനന്തപുരം എം.ജി. കോളേജ്, ലാ അക്കാദമി, കേരള സര്‍വ്വകലാശാല എന്നിവടങ്ങളില്‍ പഠിച്ചു. എംകോം, എല്‍ എല്‍ ബി, എല്‍ എല്‍ എം. ബിരുദധാരിയാണ്. 1998 ലാണ് സംസ്ഥാന കമ്മിറ്റി അംഗമായത്. 2010 മാര്‍ച്ചില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരില്‍ പി കെ നാരായണപ്പണിക്കരുടെയും ഒ വി രാധാമണിയമ്മയുടെയും മകനായി ജനിച്ചു. എസ്എഫ്‌ഐയുടെയും, ഡിവൈഎഫ്‌ഐയുടെയും ദേശീയ പ്രസിഡണ്ടായിരുന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി 2006 മുതല്‍ 2010 വരെ പ്രവര്‍ത്തിച്ചു. കേരള സര്‍വ്വകലാശാല സിണ്ടിക്കേറ്റ് അംഗമായിരുന്നു. ആശയാണ് ഭാര്യ.43 അംഗ ജില്ല കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

Top