കെജ് രിവാളിന്റെ വിവാദ വിമാന യാത്ര: ന്യായീകരണവുമായി ആം ആദ്മി രംഗത്ത്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിന്റെ ബിസിനസ് ക്ലാസിലുള്ള വിമാന യാത്ര വിവാദമാകുന്നു. ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞതും സമൂഹത്തെ സ്വാധീനിച്ചതുമായ വ്യക്തിക്ക് നല്‍കുന്ന അവാര്‍ഡ് ഏറ്റുവാങ്ങാനാണ് അരവിന്ദ് കെജ് രിവാള്‍ ദുബായിലേക്ക് പോയത്. ഇതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്ത് വന്നു.

അതേസമയം, വിമാന യാത്രയെ ന്യായീകരിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്ത് വന്നു. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നത് കുറ്റമാണോ എന്ന് ആം ആദ്മി പ്രതിഷേധക്കാരോട് തിരിച്ച് ചോദിച്ചു. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ അവസരം തന്നത് പരിപാടിയുടെ സംഘാടകരാണെന്നും ആം ആദ്മി വ്യക്തമാക്കി.

ദുബായിലും ന്യൂയോര്‍ക്കിലുമായി അഞ്ച് ദിവസത്തെ യാത്രയാണ് കെജ് രിവാള്‍ നടത്തുന്നത്. അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹവുമായി കെജ് രിവാള്‍ സംവദിക്കുന്നുണ്ട്. സാധാരണ രാഷ്ട്രീയക്കാരുടെ ആഡംഭരത്തില്‍ വിശ്വസിക്കാത്ത കെജ് രിവാള്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തതാണ് രാഷ്ട്രീയ എതിരാളികളെ ചൊടിപ്പിച്ചത്. ലളിത ജീവിതത്തിന് പേര് കേട്ടയാളായിരുന്നു അരവിന്ദ് കെജ് രിവാള്‍ .

Top