ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നാളെ കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ 10.30നാണ് കൂടിക്കാഴ്ച. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഡിയെ ഔദ്യോഗികമായി ക്ഷണിക്കുന്നതിന് വേണ്ടിയാണ് കെജ്രിവാള് മോഡിയെ സന്ദര്‍ശിക്കുന്നത്.
അതിനിടെ പാര്‍ട്ടി ഫണ്ട് വിവാദത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. ഇല്ലാത്ത കമ്പനികളില്‍ നിന്ന് ഫണ്ട് വാങ്ങിയെന്ന പരാതിയെ തുടര്‍ന്നാണ് നോട്ടീസ്.
അതേസമയം ശനിയാഴ്ച കെജ്രിവാളിനൊപ്പം ആറ് എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചനയുണ്ട്. കേന്ദ്രമന്ത്രിമാരെയും ഡല്‍ഹിയിലെ മുഴുവന്‍ എംപിമാരെയും കിരണ്‍ ബേദിയെയും സത്യപ്രതിജ്ഞക്ക് ക്ഷണിക്കുമെന്ന് ആംആദ്മി പാര്‍ട്ടി അറിയിച്ചു.