കെപിസിസി യോഗത്തില്‍ കെ.എം മാണിക്കെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: കെപിസിസി യോഗത്തില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ രൂക്ഷവിമര്‍ശനം. മാണി കോഴ വാങ്ങിയിട്ടുണ്ടെന്ന് കുട്ടികള്‍ പോലും വിശ്വസിക്കുന്നുവെന്നും കേരള കോണ്‍ഗ്രസ് നല്‍കാത്ത പിന്തുണ കോണ്‍ഗ്രസ് എന്തിനാണ് നല്‍കുന്നതെന്നും കോട്ടയം ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനി വിമര്‍ശനമുന്നയിച്ചു. യു.ഡി.എഫ് ആഹ്വാനം ചെയ്ത കരിദിനം പാലായില്‍ പോലും ഒരു പ്രതികരണവും ഉണ്ടാക്കിയില്ലെന്നും കെപിസിസി സര്‍ക്കാര്‍ ഏകോപന സമിതിയുടെ വിശാല യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

അരുവിക്കര സീറ്റിനെക്കുറിച്ച് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കെ മോഹന്‍കുമാറും തന്റെ നിലപാട് അറിയിച്ചു. പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെടുന്നവരെ സീറ്റ് നിര്‍ണയിക്കുമ്പോള്‍ ഓര്‍ക്കണം. സ്ഥാനാര്‍ഥി നിര്‍ണയത്തെ അരാഷ്ട്രീയവല്‍ക്കരിക്കരുത്. അരുവിക്കര സീറ്റ് ജി. കാര്‍ത്തികേയന്റെ ഭാര്യ സുലേഖയ്ക്ക നല്‍കാന്‍ ഉദ്ദേശിക്കുന്നുവെന്ന വാര്‍ത്ത വന്ന സാഹചര്യത്തിലാണ് മോഹന്‍കുമാറിന്റെ പ്രതികരണം.

Top