കേരളത്തിലും ഘര്‍ വാപ്‌സി:ആലപ്പുഴയില്‍ 30 പേരെ വി.എച്ച്.പി മതംമാറ്റി

ആലപ്പുഴ: ആലപ്പുഴയില്‍ ചേപ്പാട്ട് മതപരിവര്‍ത്തനം. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് മതപരിവര്‍ത്തനം നടത്തിയത്. എട്ടു കുടുംബങ്ങളിലെ 30 പേരെ മതംമാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മതം മാറ്റല്‍ ചടങ്ങ് ആരംഭിച്ചത്. ക്രൈസ്തവ മതത്തില്‍പ്പെട്ടവരെയാണ് മതം മാറ്റിയതെന്നാണ് സൂചന.

ഉത്തര്‍ പ്രദേശിലും ഗുജറാത്തിലും എല്ലാം നേരത്തേ തന്നെ ഘര്‍ വാപ്‌സി എന്ന പേരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിരുന്നു.

Top